ഇൻസമാം മുഖ്യ സെലക്ടർ പദവി ഒഴിയുന്നു
12:44 AM Jul 18, 2019 | Deepika.com
കറാച്ചി: ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമി കാണാതെ പുറത്തായതോടെ പാക്കിസ്ഥാൻ ടീമിൽ അടിമുടി മാറ്റങ്ങളുണ്ടാകാനുള്ള സാധ്യത തെളിയുന്നു. ഇതിന്റെ ആദ്യപടിയെന്ന സൂചന നൽകി ഇൻസമാം ഉൾ ഹഖ് ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനം ഒഴിയുന്നു. ഇൻസമാം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം അവസാനത്തോടെ ഇൻസമാമിന്റെ കലാവധി പൂർത്തിയാകും. ഇത് പുതുക്കുന്നില്ലെന്നാണ് മുൻ നായകന്റെ തീരുമാനം. 2016ലാണ് ഇൻസമാം ചീഫ് സെലക്ട് പദവി ഏറ്റെടുത്തത്.