കോൽക്കത്ത: ഇംഗ്ലണ്ടിനെ കന്നി ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ഓസ്ട്രേലിയൻ പരിശീലകൻ ട്രെവർ ബെയ്ലിസിനായി ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. 2011 മുതൽ 2014 വരെ നൈറ്റ് റൈഡേഴ്സിനെ പരിശീലിപ്പിച്ചിരുന്ന ബെയ്ലിസ് 2015 ലായിരുന്നു ടീം വിട്ടത്. തുടർന്ന് ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകനായി ചുമതലയേറ്റു.
അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരന്പരയ്ക്കുശേഷം അദ്ദേഹം കോൽക്കത്തൻ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുക്കുമെന്നാണ് സൂചനകൾ. ന്യൂസിലൻഡിന്റെ മുൻ താരം ബ്രെണ്ടൻ മക്കല്ലത്തെ ബാറ്റിംഗ് പരിശീലകന്റെ റോളിലും നൈറ്റ് റൈഡേഴ്സ് എത്തിക്കും. ഐപിഎലിന്റെ ആദ്യ സീസണുകളിൽ മക്കല്ലം കോൽക്കത്തയുടെ താരമായിരുന്നു.
ബെയ്ലിസിനായി വലയെറിഞ്ഞ് കോൽക്കത്ത
12:44 AM Jul 18, 2019 | Deepika.com