നോർത്ത് സൗണ്ട്: വെസ്റ്റ് ഇൻഡീസ് എയ്ക്ക് എതിരായ മൂന്ന് മത്സര ഏകദിന പരന്പര ഇന്ത്യ എ തൂത്തുവാരി. മൂന്നാം ഏകദിനത്തിൽ ഇന്ത്യ 148 റണ്‍സിനു വിജയിച്ചു. ഇന്ത്യക്കായി ശുഭ്മാൻ ഗിൽ (81 പന്തിൽ 77), ക്യാപ്റ്റൻ മനീഷ് പാണ്ഡെ (87 പന്തിൽ 100), ശ്രേയസ് അയ്യർ (69 പന്തിൽ 47) എന്നിവർ തിളങ്ങി. 50 ഓവറിൽ ആറിന് 295 റണ്‍സ് നേടിയ ഇന്ത്യക്കെതിരേ 34.2 ഓവറിൽ 147 റണ്‍സിൽ വിൻഡീസ് പുറത്തായി. കൃണാൽ പാണ്ഡ്യ 25 റണ്‍സിന് അഞ്ച് വിക്കറ്റ് സ്വന്തമാക്കി.
ആദ്യ രണ്ട് ഏകദിനത്തിലും 65 റണ്‍സിനായിരുന്നു ഇന്ത്യൻ ജയം.
ഇന്ത്യ എ പരന്പര തൂത്തുവാരി
12:44 AM Jul 18, 2019 | Deepika.com