മുംബൈ: തെക്കൻ മുംബൈയിൽ നൂറു വർഷം പഴക്കമുള്ള നാലുനില പാർപ്പിടസമുച്ചയം തകർന്നു വീണ് 11 പേർ മരിച്ചു. ഒന്പതു പേർക്കു പരിക്കേറ്റു. നാൽപ്പതിലധികം പേർ കുടുങ്ങിക്കിടക്കുകയാണ്. തിരക്കേറിയ ഡോൻഗ്രി മേഖലയിലെ താൻഡേൽ തെരുവിലെ കൗസർബാഗ് കെട്ടിടമാണു തർന്നത്. പതിനഞ്ചോളം കുടുംബങ്ങളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്.
അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടുങ്ങിയ വഴി രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിച്ചു. എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശവാസികളായ നൂറുകണക്കിനു പേരാണു രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.
മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അഥോറിറ്റി(എംഎച്ച്എഡിഎ)യുടെ ഉടമസ്ഥതയിലുള്ളതാണു കെട്ടിടമെന്നു പ്രദേശവാസികൾ പറഞ്ഞു. എന്നാൽ തങ്ങളുടെ കെട്ടിടമല്ലെന്നാണ് എംഎച്ച്എഡിഎ പറയുന്നത്.