ന്യൂഡൽഹി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നു മുൻ മുഖ്യമന്ത്രിയും കോണ്ഗ്രസ് പ്രവർത്തക സമിതി അംഗവുമായ എ.കെ. ആന്റണി. രക്ഷിതാക്കൾക്കു കുട്ടികളെ വിശ്വസിച്ച് കലാലയങ്ങളിൽ അയയ്ക്കാൻ പറ്റിയ സാഹചര്യമുണ്ടാക്കണമെന്നും എസ്എഫ്ഐയുടെ തേർവാഴ്ച ഇനിയും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോലീസ് അന്വേഷണം നിഷ്പക്ഷമാകില്ല. മുഖ്യമന്ത്രി എല്ലാ രാഷ്ട്രീയകക്ഷികളുടെയും വിദ്യാർഥിസംഘടനകളുടെയും നേതാക്കളുമായി ചർച്ച ചെയ്ത് സത്യാവസ്ഥ കണ്ടെത്താൻ ജുഡീഷൽ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറൻസ് രൂപപ്പെടുത്തണമെന്നും ആന്റണി പറഞ്ഞു.