സമനിലയോടെ ഇന്ത്യ
12:18 AM Jul 17, 2019 | Deepika.com
അഹമ്മദാബാദ്: ഇന്റർകോണ്ടിനെന്റൽ ട്രോഫി ഫുട്ബോളിൽ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് സമനില. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ട് ഫൈനൽ കാണാതെ പുറത്തായിരുന്നു. ഇന്നലെ സിറിയയുമായി 1-1 സമനിലയോടെ ഇന്ത്യ മത്സരങ്ങൾ പൂർത്തിയാക്കി. 52-ാം മിനിറ്റിൽ നരേന്ദർ ഗെഹ് ലോട്ടാണ് ഇന്ത്യക്കായി ഗോൾ നേടിയത്.