ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ ഐസിസി ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്തു. അഞ്ച് ഇന്ത്യൻ താരങ്ങൾ ടീമിൽ ഉൾപ്പെട്ടപ്പോൾ എം.എസ്. ധോണിയെ തഴഞ്ഞതാണ് ശ്രദ്ധേയം. ന്യൂസിലൻഡ് ക്യാപ്റ്റനായ കെയ്ൻ വില്യംസണ് ആണ് സച്ചിന്റെ ടീമിന്റെയും നായകൻ. രോഹിത് ശർമ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് സച്ചിന്റെ ഇഷ്ട സംഘത്തിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ.
ടീം ബാറ്റിംഗ് ഓർഡറിൽ: രോഹിത്, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ- ഇംഗ്ലണ്ട്), കെയ്ൻ വില്യംസണ് ( ക്യാപ്റ്റൻ- ന്യൂസിലൻഡ്), കോഹ്ലി, ഷക്കീബ് അൽ ഹസൻ (ബംഗ്ലാദേശ്), ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), ഹാർദിക്, ജഡേജ, മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ), ജോഫ്ര ആർച്ചർ (ഇംഗ്ലണ്ട്), ബുംറ.
ധോണി ഇല്ലാതെ സച്ചിന്റെ ലോകകപ്പ് ടീം
12:18 AM Jul 17, 2019 | Deepika.com