1994 ജൂലൈ 17
12:18 AM Jul 17, 2019 | Deepika.com
ഫിഫ ലോകകപ്പ് ഫുട്ബോൾ കിരീടം നാല് തവണ സ്വന്തമാക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം ബ്രസീൽ സ്വന്തമാക്കിയത് 1994 ജൂലൈ 17ന്. ഫൈനലിൽ ഇറ്റലിയെ പെനൽറ്റി ഷൂട്ടൗട്ടിൽ 3-2നു കീഴടക്കി കാനറികൾ കിരീടം നേടി. ദുംഗയായിരുന്നു ബ്രസീലിന്റെ ക്യാപ്റ്റൻ. റൊമാരിയോ ആയിരുന്നു അവരുടെ സൂപ്പർ താരം. ഫൈനലിൽ കഫു സബ്സ്റ്റിറ്റ്യൂട്ട് ആയപ്പോൾ റൊണാൾഡോ സൈഡ് ബഞ്ചിൽത്തന്നെ ഇരുന്നു. 2002ൽ ബ്രസീൽ അഞ്ചാം തവണയും ചാന്പ്യന്മാരായപ്പോൾ കഫു നായകനും റൊണാൾഡോ ടോപ് സ്കോററും ആയി.