ബാങ്കോക്ക്: അഞ്ചുവർഷത്തെ സൈനികഭരണത്തിന് അവസാനം കുറിച്ച് തായ്ലൻഡ് ജനാധിപത്യഭരണക്രമത്തിലേക്ക്. സൈനികഭരണകൂടത്തിന്റെ തലവനെന്ന പദവിയിൽ നിന്നു പ്രധാനമന്ത്രി പ്രയുക്ത ചാൻ ഓച ഒൗപചാരികമായി രാജിവച്ചതോടെയാണിത്. സൈനികഭരണത്തെ അനുകൂലിക്കുന്ന കക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രിയായി തുടരുകയായിരുന്നു അദ്ദേഹം. സൈന്യം നിയോഗിക്കുന്ന ഉപരിസഭയും ഭരണകാര്യങ്ങളിൽ നിർണായക തീരുമാനം എടുത്തിരുന്നു.
സൈനികഭരണം നിരവധി മേഖലകളിൽ വിജയം നൽകിയെന്ന് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ പ്രയുക്ത അവകാശപ്പെട്ടു. അനധികൃത മത്സ്യ ബന്ധനം, മനുഷ്യക്കടത്ത് എന്നിവയ്ക്കെല്ലാം പരിഹാരം കാണാനായി. 2014 ലാണു മുൻ സൈനികമേധാവിയായ പ്രയുക്ത അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തത്.