നെവാര്‍ക്: ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിംഗിനു പ്രഫഷണല്‍ ബോക്സിംഗില്‍ തുടര്‍ച്ചയായ 11-ാം ജയം. ടെക്നിക്കല്‍ നോക്കൗട്ടിലൂടെയാണ് വിജേന്ദര്‍ പരിചയസമ്പന്നനായ മൈക്ക് സ്നൈഡറെ തോല്‍പ്പിച്ചത്. യുഎസ് പ്രഫഷണല്‍ സര്‍ക്യൂട്ടില്‍ വിജേന്ദറിന്റെ അരങ്ങേറ്റമായിരുന്നു.
സൂപ്പര്‍ മിഡില്വെയ്റ്റിലെ എട്ട് റൗണ്ട് മത്സരത്തില്‍ നാലു റൗണ്ടില്‍ വിജേന്ദര്‍ സ്നൈഡറെ ഇടിച്ചിട്ടു. നാലാം റൗണ്ടിലെ രണ്ടാം മിനിറ്റില്‍ത്തന്നെ റഫറി മത്സരം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. നോക്കൗട്ടിലൂടെ ഇന്ത്യന്‍ താരത്തിന്റെ എട്ടാമത്തെ ജയമാണ്.
ഇടിവെട്ട് ഇടിയുമായി വിജേന്ദർ
01:10 AM Jul 15, 2019 | Deepika.com