ധാക്ക: ബംഗ്ലാദേശിലെ മുൻ പട്ടാള ഏകാധിപതി എച്ച്.എം. ഇർഷാദ്(89) അന്തരിച്ചു. 1982ൽ അട്ടിമറി നടത്തി അധികാരം പിടിച്ച ഇർഷാദ് 1990ൽ ജനകീയ പ്രക്ഷോഭത്തിൽ പുറത്താക്കപ്പെടുന്നതുവരെ ഭരിച്ചു. അടുത്തകാലത്തായി പലവിധ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. പ്രസിഡന്റ് അബ്ദുൾ ഹമീദും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അനുശോചനം രേഖപ്പെടുത്തി.
ബ്രിട്ടീഷ് ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തെ കുച്ച്ബെഹാറിൽ 1930നാണു ജനിച്ചത്. വിഭജനാനന്തരം അന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ ബംഗ്ലാദേശിലേക്കു കുടിയേറി. 1952ൽ പാക്കിസ്ഥാൻ കരസേനയിൽ കമ്മീഷൻഡ് ഓഫീസറായി ചേരുകയും ഈസ്റ്റ് ബംഗാൾ റെജിമെന്റിൽ പ്രവർത്തിക്കുകയും ചെയ്തു. 1971ൽ ബംഗ്ലാദേശ് രൂപീകരിച്ചു രണ്ടു വർഷം കഴിഞ്ഞാണ് നാട്ടിലേക്കു പോന്നത്.
1982ൽ അധികാരം പിടിച്ച ഇർഷാദ് തൊട്ടടുത്ത വർഷം പ്രസിഡന്റായി ഭരണം തുടർന്നു. പിന്നീട് മാറിമാറി പ്രധാനമന്ത്രിമാരായ ഷെയ്ഖ് ഹസീനയും ഖാലിദ സിയയും നയിച്ച ജനകീയ പ്രക്ഷോഭത്തിലാണ് ഇർഷാദ് 1990ൽ പുറത്താക്കപ്പെട്ടത്.
1991ൽ അറസ്റ്റിലായ ഇർഷാദിനെതിരേ രണ്ടു ഡസനിലധികം കേസുകൾ ചുമത്തപ്പെട്ടു. 1997ലാണു ജാമ്യം കിട്ടി ജയിലി നു പുറത്തിറങ്ങിയത്. ഭൂരിഭാഗം കേസുകളിലും വിട്ടയയ്ക്കപ്പെട്ടു. 1991ലെ പട്ടാള അട്ടിമറിയെ പിന്തുണച്ചതിന് ഇർഷാദിനെതിരേ എടുത്ത കേസിൽ വിചാരണ പൂർത്തിയായിട്ടില്ല.