ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്ന തടങ്കൽ ക്യാന്പിൽ തോക്കുമായി ആക്രമണത്തിന് എത്തിയയാളെ പോലീസ് വെടിവച്ചുകൊന്നു. വാഷിംഗ്ടൺ സംസ്ഥാനത്തെ ടകോമയിലുള്ള നോർത്ത്വെസ്റ്റ് ജയിലിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കെട്ടിടങ്ങൾക്കും കാറുകൾക്കും തീയിടാനും അക്രമി ശ്രമിച്ചു.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വകുപ്പിനുവേണ്ടി ജിഇഒ എന്ന സ്വാകാര്യ സ്ഥാപനമാണ് ഈ ജയിൽ നടത്തുന്നത്.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വകുപ്പിനുവേണ്ടി ജിഇഒ എന്ന സ്വാകാര്യ സ്ഥാപനമാണ് ഈ ജയിൽ നടത്തുന്നത്.