ലക്നോ: സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവും രാംപുരിൽനിന്നുള്ള ലോക്സഭാംഗവുമായ അസം ഖാനെ ഭൂമി കൈയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ യുപി സർക്കാരിന്റെ നീക്കം.
യുപി സർക്കാരിന്റെ ഭൂമാഫിയ വിരുദ്ധ പോർട്ടലിൽ അസം ഖാന്റെ പേരും ഉൾപ്പെടുത്താൻ രാംപുർ ജില്ലാ ഭരണകൂടമാണ് നീക്കം നടത്തുന്നത്.
ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് മുപ്പതിലേറെ കേസുകൾ അസം ഖാനെതിരേ പേരിലുള്ളത്. രാപുരിൽ മുഹമ്മദ് അലി ജോഹർ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ അസം ഖാൻ 26 കർഷകരിൽനിന്ന് ഭൂമി കൈയേറിയെന്ന പരാതിയിൽ അടുത്തിടെ പോലീസ് കേസെടുത്തിരുന്നു.