ന്യൂഡൽഹി: വലിയ തുക കൈമാറുന്പോൾ ആധാർ നന്പർ രേഖപ്പെടുത്തുന്നതിൽ തെറ്റുണ്ടായാൽ 10,000 രൂപ പിഴ ഈടാക്കാൻ കേന്ദ്രസർക്കാർ നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനാവശ്യമായ നിയമ ഭേദഗതി സർക്കാർ ഉടൻ കൊണ്ടുവരുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉയർന്ന തുകയുടെ കൈമാറ്റത്തിനു പാൻ നന്പർ നിർബന്ധമാണ്. എന്നാൽ, പാൻ ഇല്ലാത്തവർക്ക് അതിനു പകരം ആധാർ നന്പർ രേഖപ്പെടുത്താമെന്ന് അടുത്തിടെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ആധാറും പാനും ബന്ധിപ്പിച്ചവർക്ക് പാൻ നന്പറിനു പകരം ആധാർ നന്പർ രേഖപ്പെടുത്താമെന്നും ബജറ്റിൽ പറഞ്ഞിരുന്നു.