ദന്തേവാഡ: ഛത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റുകളെ പോലീസ് സംഘം ഏറ്റുമുട്ടലിൽ വധിച്ചു. ദന്തേവാഡ ജില്ലയിലെ ഗുമിയാപാൽ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ദേവ, മാംഗ്ലി എന്നിവരാണു കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ. മാലൻഗിർ ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇരുവരുടെയും തലയ്ക്ക് അഞ്ചു ലക്ഷം രൂപ വിലയിട്ടിട്ടുള്ളതാണ്. വനിതാ മാവോയിസ്റ്റ് കോസിയെ സംഭവസ്ഥലത്തുനിന്നു പിടികൂടി.