അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ അമ്യൂസ്മെന്റ് പാർക്കിലെ യന്ത്ര ഊഞ്ഞാൽ തകർന്ന് രണ്ടു പേർ മരിച്ചു. 27 പേർക്കു പരിക്കേറ്റു. കാൻകാരിയ ലേക്ക് മേഖലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. പരിക്കേറ്റ 14 പേരുടെ നില ഗുരുതരമാണ്.