+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാന്പസ് അതിക്രമം കേരളത്തിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക്കു കു​ത്തേ​റ്റ സം​ഭ​വം കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥിസം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ഴു​വ​ൻ അ​പ​മാ​ന​ക​ര​മാ​ണെ​ന്നു കേ​ന്ദ്
കാന്പസ് അതിക്രമം കേരളത്തിന് അപമാനമെന്ന്  കേന്ദ്രമന്ത്രി വി. മുരളീധരൻ
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക്കു കു​ത്തേ​റ്റ സം​ഭ​വം കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥിസം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ഴു​വ​ൻ അ​പ​മാ​ന​ക​ര​മാ​ണെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ എ.​കെ. ആ​ന്‍റ​ണി​യും ഉ​മ്മ​ൻ ചാ​ണ്ടി​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ​ല്ലാം വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ക​ട​ന്നുവ​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, ഇ​ന്ന് വി​ദ്യാ​ർ​ഥിസം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നരം​ഗ​ത്തെ നി​ല​വാ​ര​വും മൂ​ല്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​സാ​ന്മാ​ർ​ഗി​ക​ത​യു​ടെ​യും ഗു​ണ്ടാ​യി​സ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും അ​ക്ര​മ​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​യി മാ​റി. കോ​ള​ജി​ലേ​ക്ക് ക​ത്തി​യു​മാ​യി വ​രു​ന്ന സം​സ്കാ​രം കേ​ര​ള​ത്തി​ലെ ക​ലാ​ല​യ​ങ്ങ​ളി​ൽ കാ​ണു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽനി​ന്ന് എ​സ്എ​ഫ്ഐ​ക്ക് ഒ​ഴി​ഞ്ഞു മാ​റാ​ൻ ക​ഴി​യി​ല്ല.

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മ​റ്റു വി​ദ്യാ​ർ​ഥിസം​ഘ​ട​ന​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻപോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മു​ൻ​പ് ഏ​താ​നും വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു നേ​രേ അതി​ക്ര​മം ഉ​ണ്ടാ​യ​പ്പോ​ൾ അ​വ​രി​ൽ ന​ക്സ​ൽ ബ​ന്ധം ആ​രോ​പി​ച്ചാ​ണ് എ​സ്എ​ഫ്ഐ പ്ര​തി​രോ​ധി​ച്ച​ത്.

ഇ​പ്പോ​ൾ സി​പി​എം നേ​തൃ​ത്വം ഇ​ട​പെ​ട്ട് എ​സ്എ​ഫ്ഐ യൂ​ണി​റ്റ് പി​രി​ച്ചുവി​ട്ടി​രി​ക്കു​ന്നു. ഇ​ത് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ഒ​രു താ​ത്കാ​ലി​ക ന​ട​പ​ടി മാ​ത്ര​മാ​ണെന്നും മുരളീധരൻ പറഞ്ഞു.