നാഗപട്ടണം: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ദേശീയ അന്വേഷണസംഘം (എൻഐഎ) തമിഴ്നാട്ടിലെ ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി. ചെന്നൈ സ്വദേശി സയ്യിദ് ബുഹാരി, ഹസൻ അലി, മുഹമ്മദ് യാസുഫുദ്ദീൻ എന്നിവരുടെ വസതികളിലാണ് റെയ്ഡ്.
അൻസറുള്ള എന്ന പേരിൽ ഭീകരസംഘടന രൂപീകരിച്ച് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി വ്യാപകമായ രീതിയിൽ ഇവർ സാന്പത്തിക സമാഹരണവും നടത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.
മൂന്നുപേർക്കുമെതിരേ എൻഐഎ കേസ് രജിസ്റ്റർചെയ്തു.