ബംഗളൂരു: ആഫ്രിക്കൻ രാജ്യമായ കാമറൂണ്‍ സ്വദേശിയെ കള്ളനോട്ടുകളുമായി ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദിയുഡോണ്‍ ക്രിസ്പോൽ(35) എന്ന യുവാവിനെയാണ് ബംഗളൂരു ബാനസവാഡിയിലെ താമസസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്ന് 2000 രൂപയുടെ 33.70 ലക്ഷം വ്യാജ കറൻസികൾ പിടിച്ചെടുത്തു. കളർ പ്രിന്റർ ഉപയോഗിച്ചെടുത്ത 2000 രൂപയുടെ ഫോട്ടോ കോപ്പികളാണ് പിടിച്ചെടുത്തത്. രണ്ടു കളർ പ്രിന്റർ, 150 എഫോർ സൈസ് പേപ്പർ, സ്റ്റിക്കർ കട്ടർ, സ്കെയിൽ, ഒരു മൊബൈൽ ഫോൺ, പാസ്പോർട്ട് എന്നിവയും പ്രതിയിൽനിന്ന് പിടിച്ചെടുത്തു.