ഇരട്ടകളിലൂടെ ഇന്ത്യക്ക് ഇരട്ട സ്വർണം
12:58 AM Jul 14, 2019 | Deepika.com
മ്യൂണിക്ക്: ജൂണിയർ ഷൂട്ടിംഗ് ലോകകപ്പിന്റെ ആദ്യ ദിനം ഇന്ത്യക്ക് ഇരട്ട സ്വർണം. ഉദയ്വീർ സിദ്ദു- വിജയ്വീർ സിദ്ദു ഇരട്ട സഹോദരങ്ങളുടെ മികവാണ് ഇന്ത്യക്ക് രണ്ട് സ്വർണവും സമ്മാനിച്ചത്. ജൂണിയർ ആണ്‍കുട്ടികളുടെ 25 മീറ്റർ പിസ്റ്റളിൽ ഉദയ്വീർ സ്വർണം നേടി. ടീം ഇനത്തിൽ ഉദയ്വീർ-ആദർശ്- വിജയ്വീർ സഖ്യം ലോക റിക്കാർഡോടെ സ്വർണത്തിലെത്തി.