കെയ്റോ: ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോളിന്റെ സെമി ഫൈനല്‍ ലൈനപ്പായി. നാളെ നടക്കുന്ന ആദ്യ സെമിയില്‍ സെനഗല്‍ മുന്‍ ചാമ്പ്യന്മാരായ ടുണീഷ്യയെ നേരിടും. അര്‍ധരാത്രി നടക്കുന്ന രണ്ടാം സെമിയില്‍ നൈജീരിയ അള്‍ജീരിയയെ നേരിടും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ സെനഗല്‍ 1-0ന് ബെനിനെയും ടൂണീഷ്യ 3-0ന് മഡഗാസ്കറെയും നൈജീരിയ 2-1ന് ദക്ഷിണാഫ്രിക്കയെയും അള്‍ജീരിയ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് ഐവറി കോസ്റ്റിനെയും തോല്പിച്ചു. 1-1ന്റെ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു കടന്നത്.
.
ആഫ്രിക്കൻ നേഷൻസ്: സെമി ലൈനപ്പായി
12:57 AM Jul 13, 2019 | Deepika.com