ഒട്ടാവ: കനേഡിയൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് അപ്രതീക്ഷിതമായി കുലുങ്ങി 37 പേർക്കു പരിക്കേറ്റു. ഒന്പതു പേരുടെ നില ഗുരുതരമാണ്.
കാനഡയിലെ വാൻകൂവറിൽനിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കു പുറപ്പെട്ട വിമാനം പസഫിക് സമുദ്രത്തിനു മുകളിൽവച്ച് താഴേക്കു കൂപ്പുകുത്തുകയായിരുന്നു.ഹോണോലുലുവിന് 600 മൈൽ തെക്കുപടിഞ്ഞാറ് 36,000 അടി ഉയരത്തിൽ പറക്കുന്പോഴാണു സംഭവം. ബോയിംഗ് 777-200 വിമാനത്തിൽ 269 യാത്രക്കാരും 15 ജീവനക്കാരും ഉണ്ടായിരുന്നു. സീറ്റ് ബൽറ്റിടാതിരുന്ന പലരും മുകളിലേക്കു തെറിച്ച് മേൽത്തട്ടിൽ ഇടിച്ചു. ചിലർ തെറിച്ചുവീണു. മുറിവും ചതവും ഏറ്റവർ നിരവധി.
വിമാനം അടിയന്തരമായി ഹാവായിയിലെ ഹൊണോലുലു വിമാനത്താവളത്തിൽ ഇറക്കി. മുപ്പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.