വാഷിംഗ്ടൺ ഡിസി: ബാരി കൊടുങ്കാറ്റിനെത്തുടർന്നു ലൂയിസിയാന സംസ്ഥാനത്ത് പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാനിടയുണ്ട്. കനത്ത മഴയുമുണ്ടാവും.
ബോട്ടുകളും രക്ഷാഉപകരണങ്ങളുമായി നാഷണൽ ഗാർഡ്സിനെ സംസ്ഥാനത്തു വിന്യസിച്ചു. മിസിസിപ്പി നദിയിൽ ജലനിരപ്പ് ഉയർന്നു. ന്യൂഓർലിയൻസിൽ പ്രളയത്തിനു സാധ്യതയുണ്ട്. സംസ്ഥാനത്തു ചിലേടങ്ങളിൽ 63 സെന്റിമീറ്റർവരെ മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.