കാഠ്മണ്ഡു: നേപ്പാൾഗുൻജിൽനിന്ന് കാഠ്മണ്ഡുവിനു വന്ന യതി എയർലൈൻസ് വിമാനം ലാൻഡിംഗിനിടയിൽ റൺവേയിൽനിന്നു തെന്നിപ്പോയതിനെത്തുടർന്നു ത്രിഭുവൻ ഇന്റർനാഷണൽ വിമാനത്താവളം കുറേസമയത്തേക്ക് അടച്ചിടേണ്ടിവന്നു.
റൺവേയിൽനിന്ന് 20മീറ്റർ അകലേക്കാണു വിമാനം തെന്നിപ്പോയത്. വിമാനത്തിലെ 66 യാത്രക്കാരിൽ രണ്ടു പേർക്കു പരിക്കേറ്റു. കനത്ത മഴ തുടരുന്നതിനാൽ വിമാനം നീക്കി റൺവേ ക്ളിയർ ചെയ്യുന്നതിനുള്ള നടപടിക്കു കാലതാമസം നേരിട്ടു.