ജെറെമിക്കു ലോക റിക്കാർഡ്
11:24 PM Jul 11, 2019 | Deepika.com
അപിയ (സമോവ): യൂത്ത് ഒളിന്പിക്സ് സ്വർണ ജേതാവായ ഇന്ത്യയുടെ ജെറെമി ലാൽറിനുൻഗയ്ക്ക് കോമണ്‍വെൽത്ത് ചാന്പ്യൻഷിപ്പ് ഭാരോദ്വഹനത്തിൽ ലോക റിക്കാർഡ്. പതിനാറുകാരനായ ജെറെമി 67 കിലോഗ്രാം വിഭാഗത്തിൽ 136 കിലോഗ്രാം ഉയർത്തി ലോക യൂത്ത്, ഏഷ്യൻ ആൻഡ് കോമണ്‍വെൽത്ത് റിക്കാർഡുകളാണ് സ്വന്തമാക്കിയത്.