ഇന്ത്യയുടെ മുൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ രവീന്ദ്ര ജഡേജയെ വിശേഷിപ്പച്ചത് ചെറുകിട താരമെന്നായിരുന്നു. ഈ വിശേഷണത്തിനെതിരേ ആരാധകരും ജഡേജയുംപോലും രംഗത്തുവന്നു.
പരിഹാസം മഞ്ജരേക്കറിന്റെ സ്ഥായീഭാവമായപ്പോൾ അദ്ദേഹത്തിന്റെ ആദ്യ ഇര എം.എസ്. ധോണിയായിരുന്നു. സെമിയിൽ ന്യൂസിലൻഡിനെതിരേ ജഡേജ വിക്കറ്റെടുത്തതോടെ ഇംഗ്ലീഷ് മുൻ താരം മൈക്കൽ വോണ്‍ മഞ്ജരേക്കറെ പരിഹസിച്ചു. ചെറുകിട താരങ്ങളുടെ സമയം തെളിഞ്ഞു എന്നായിരുന്നു വോണിന്റെ ട്വീറ്റ്.
ഇതിനു പിന്നാലെയാണ് ജഡേജ പടവാളാക്കി പോരാട്ടം നടത്തിയത്. തോൽവിയിലേക്ക് കൂപ്പുകുത്തുകയായിരുന്ന ഇന്ത്യയെ ജഡേജ അത്യുജ്വല പോരാട്ടത്തിലൂടെ ഒരുഘട്ടത്തിൽ വിജയം സ്വപ്നം കാണാൻ പ്രേരിപ്പിച്ചു.
എട്ടാം നന്പറായി ക്രീസിലെത്തിയ ജഡേജ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 59 പന്തിൽ 77 റണ്‍സ് അടിച്ചുകൂട്ടി. ജഗ്ഗു ഭായ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജഡേജയുടെ ഇന്നിംഗ് 48-ാം ഓവറിൽ അവസാനിച്ചു. ഗാലറിയെ നിശ്ചലമാക്കുന്നതായിരുന്നു ആ പുറത്താകൽ.
ജഗ്ഗു ‘ചെറുകിടയല്ല’
12:23 AM Jul 11, 2019 | Deepika.com