1. റിസർവ് ദിനം
സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ട്. തലേദിവസത്തെ മത്സരത്തുടർച്ചയാണ് റിസർവ് ദിനത്തിൽ ഉണ്ടാകുക. അതായത് ഇന്നലെ നിർത്തിയിടത്തുനിന്ന് ന്യൂസിലൻഡിന്റെ ഇന്നിംഗ് പുനരാരംഭിക്കും. തുടർന്ന് ഇന്ത്യയുടെ ബാറ്റിംഗ്.
2. സൂപ്പർ ഓവർ
സെമി, ഫൈനൽ മത്സരങ്ങൾ ടൈ ആയാൽ സൂപ്പർ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും.
3. സെമി നടന്നില്ലെങ്കിൽ
സെമി ഫൈനൽ മത്സരം റിസർവ് ദിനത്തിലും നടന്നില്ലെങ്കിൽ ലീഗ് റൗണ്ടിൽ പോയിന്റ് അധികം നേടിയ ടീം ഫൈനലിലേക്ക് മുന്നേറും. ഇന്ത്യക്ക് അനുകൂലമാണിത്.
4. ഫൈനൽ നടന്നില്ലെങ്കിൽ
റിസർവ് ദിനത്തിലും ഫൈനൽ പോരാട്ടം നടന്നില്ലെങ്കിൽ കിരീടം പങ്കുവയ്ക്കും. രണ്ട് ഫൈനലിസ്റ്റുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
ലോകകപ്പ് നിയമങ്ങൾ എന്ത് ?
01:20 AM Jul 10, 2019 | Deepika.com