അപിയ (സമോവ): കോമണ്‍വെൽത്ത് ഭാരോദ്വഹന ചാന്പ്യൻഷിപ്പിൽ മുൻ ലോക ചാന്പ്യനായ ഇന്ത്യയുടെ മീരഭായ് ചാനുവിനു സ്വർണം. സീനിയർ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ 191 കിലോഗ്രാം (84+107) ഉയർത്തിയാണ് മീരഭായ് സ്വർണം സ്വന്തമാക്കിയത്.
2020 ഒളിന്പിക് യോഗ്യതയ്ക്കുള്ള ഫൈനൽ റാങ്കിംഗ് മത്സരമായിരുന്നു ഇത്. സീനിയർ, ജൂണിയർ, യൂത്ത് വിഭാഗങ്ങളിലായി ഇന്ത്യ എട്ട് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ 13 മെഡലുകൾ കരസ്ഥമാക്കി.
മീരാഭായ് ചാനുവിന് സ്വർണം
01:20 AM Jul 10, 2019 | Deepika.com