ലോസ് ആഞ്ചലസ്: ഓസ്കർ അവാർഡുകൾ വിതരണം ചെയ്യുന്ന അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസിലേക്ക് ഈ വർഷം പുതുതായി 842 പേരെ ക്ഷണിച്ചു. 59 രാജ്യങ്ങളിൽനിന്നുള്ള ഇവരിൽ പകുതി വനിതകളാണെന്ന പ്രത്യേകതയുണ്ട്. ഇതാദ്യമായാണ് ലിംഗസമത്വത്തിലൂന്നി അംഗങ്ങളെ ചേർക്കുന്നത്. പുതിയ അംഗങ്ങളിൽ 29 ശതമാനം കറുത്ത വർഗക്കാരാണെന്നതും പ്രത്യേകതയാണ്.
എല്ലാവരും ക്ഷണം സ്വീകരിച്ചാൽ അടുത്ത വർഷത്തെ ഓസ്കർ അവാർഡുകൾ നിശ്ചയിക്കാൻ ഒന്‍പതിനായിരത്തിലധികം അംഗങ്ങളുണ്ടാകും. ഫെബ്രുവരി ഒൻപതിനാണ് അവാർഡുകൾ പ്രഖ്യാപിക്കുക.
കഴിഞ്ഞവർഷം പുതുതായി 928 അംഗങ്ങളെയാണു ക്ഷണിച്ചത്. പക്ഷേ, ഈ വർഷം സംവിധാനം, രചന, നിർമാണം തുടങ്ങി 17 അവാർഡുകൾ നിശ്ചയിക്കുന്ന സമിതികളിൽ വനിതകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലായി.