ഗുർദാസ്പുർ: പഞ്ചാബിലെ ഗുർദാസ്പുരിൽനിന്നുള്ള ലോക്സഭാംഗവും ബോളിവുഡ് താരവുമായ സണ്ണി ദേവൽ മണ്ഡലത്തിൽ പ്രതിനിധിയെ നിയോഗിച്ചു. സിനിമയിൽ സൂപ്പർ താരങ്ങൾക്കു പകരം ഡ്യൂപ്പിനെ അഭിനയിക്കുന്നതു പോലെയുള്ള സണ്ണിയുടെ നീക്കത്തിനെതിരേ കോൺഗ്രസ് രംഗത്തെത്തി. സമ്മതിദായകരോടുള്ള ചതിയാണിതെന്നും ആരോപിച്ചു.
എഴുത്തുകാരനായ ഗുർപീത് സിംഗ് പൽഹാരിയെ പ്രതിനിധിയായി നിയമിച്ചുള്ള കത്ത് ലെറ്റർ ഹെഡ്ഡിൽ സണ്ണി ഡിയോൾ പുറത്തിറക്കി. ജൂൺ 26 ആണ് കത്ത് പുറത്തിറക്കിയത്. മണ്ഡലത്തിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുകയെന്നാതണ് തന്റെ ചുമതലയെന്നും പാർലമെന്റ് സമ്മേളനശേഷം സണ്ണി മണ്ഡലത്തിൽ എത്തുമെന്നും ഗുർപീത് സിംഗ് പറഞ്ഞു. സണ്ണിയുടെ നീക്കം സമ്മതിദായകരോടുള്ള ചതിയാണെന്ന് പഞ്ചാബ് മന്ത്രി സുഖീന്ദർ സിംഗ് രന്ദാവ പറഞ്ഞു. കോൺഗ്രസിന്റെ സുനിൽ ജാഖറിനെ 82,459 വോട്ടിനാണ് സണ്ണി പരാജയപ്പെടുത്തിയത്.