+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് ജി​എ​സ്ടി ഒ​ഴി​വാ​ക്കാൻ ശി​പാ​ർ​ശ

ന്യൂ​ഡ​ൽ​ഹി: ഖാ​ദി, ഗ്രാ​മീ​ണ വ്യ​വ​സാ​യ ക​മ്മീ​ഷ​ൻ വ​ഴി വി​ൽ​ക്ക​പ്പെ​ടു​ന്ന തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ജി​എ​സ്ടി ഒ​ഴി​വാ​ക്കു​ന്ന​തി​ന് ജി​എ​സ്ടി കൗ​ണ്‍സി​ൽ ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്
ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക്  ജി​എ​സ്ടി ഒ​ഴി​വാ​ക്കാൻ ശി​പാ​ർ​ശ
ന്യൂ​ഡ​ൽ​ഹി: ഖാ​ദി, ഗ്രാ​മീ​ണ വ്യ​വ​സാ​യ ക​മ്മീ​ഷ​ൻ വ​ഴി വി​ൽ​ക്ക​പ്പെ​ടു​ന്ന തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ജി​എ​സ്ടി ഒ​ഴി​വാ​ക്കു​ന്ന​തി​ന് ജി​എ​സ്ടി കൗ​ണ്‍സി​ൽ ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ.

ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ആ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജി​എ​സ്ടിയെത്തു​ട​ർ​ന്ന് ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​രു​പ​ത് ല​ക്ഷ​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ഴി​വി​നു​ള്ള പ​രി​ധി നാ​ൽ​പ​ത് ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ച്ചു. അ​ഞ്ചു കോ​ടി​യി​ൽ താ​ഴെ വി​റ്റു​വ​ര​വു​ള്ള ചെ​റു​കി​ട നി​കു​തി ദാ​യ​ക​ർ​ക്ക് മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.