ന്യൂഡൽഹി: രാജ്യത്താകെ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ കീഴിലുളള അംഗങ്ങൾക്കു കഴിഞ്ഞ മാസം വരെ 15.49 കോടി ആളുകൾക്ക് യുണിവേഴ്സൽ അക്കൗണ്ട് നന്പർ (യുഎഎൻ) അനുവദിച്ചതായും ഇതിന് ലഭിച്ച എല്ലാ അപേക്ഷകളും തീർപ്പാക്കിയതായും കേന്ദ്ര തൊഴിൽ വകുപ്പു സഹമന്ത്രി സന്തോഷ് കുമാർ ഗാംഗ്വർ. ആന്റോ ആന്റണിയുടെ ചോദ്യത്തിന് മറുപടി നൽകവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ അംഗങ്ങൾക്കും ലഭിക്കുന്ന പദ്ധതി സർട്ടിഫിക്കറ്റിൽ അവരുടെ പെൻഷനബിൾ സർവീസ്, പെൻഷനബിൾ ശന്പളം, പെൻഷൻ തുക, പെൻഷനായ തീയതി എന്നിവയുൾപ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്. 19,117 പദ്ധതി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ബന്ധപ്പെട്ട രേഖകളുടെ അഭാവത്തിൽ തീർപ്പാക്കാതെയുണ്ടെന്നും മന്ത്രി അറിയിച്ചു.