+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി പാർലമെന്‍ററി പാർട്ടി യോഗം നാളെ

ന്യൂ​​​ഡ​​​ൽ​​​ഹി: മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​കു​​​മെ​​​ന്നു ക​​​രു​​​തു​​​ന്ന ബി​​​ജെ​​​പി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി യോ​​​ഗം ചൊ​​​വ്വ
ബിജെപി പാർലമെന്‍ററി  പാർട്ടി യോഗം നാളെ
ന്യൂ​​​ഡ​​​ൽ​​​ഹി: മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​കു​​​മെ​​​ന്നു ക​​​രു​​​തു​​​ന്ന ബി​​​ജെ​​​പി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി യോ​​​ഗം ചൊ​​​വ്വാ​​​ഴ്ച ഡ​​​ൽ​​​ഹി​​​യി​​​ൽ ചേ​​​രും. ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണം, പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള സു​​​പ്ര​​​ധാ​​​ന ബി​​​ല്ലു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് യോ​​​ഗ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി വി​​​ശ​​​ദീ​​​ക​​​രി​​​ക്കും. മേ​​​യ് മാ​​​സ​​​ത്തി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​കും.

അ​​​ജ​​​ൻ​​ഡ​​​യി​​​ലി​​​ല്ലെ​​​ങ്കി​​​ലും, വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു തി​​​രി​​​ച്ചെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ മോ​​​ദി​​​ക്കു സ്വീ​​​ക​​​ര​​​ണ​​​വും ഒ​​​രു​​​ക്കും. ജ​​​പ്പാ​​​നി​​​ൽ ന​​​ട​​​ന്ന ജി 20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ശേ​​​ഷം ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ത്യ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്.

എ​​​ൽ.​​​കെ.​​​അ​​​ഡ്വാ​​​നി, മു​​​ര​​​ളി മ​​​നോ​​​ഹ​​​ർ ജോ​​​ഷി തു​​​ട​​​ങ്ങി​​​യ സ്ഥി​​​രം​​​മു​​​ഖ​​​ങ്ങ​​​ൾ ഇ​​​ത്ത​​​വ​​​ണ യോ​​​ഗ​​​ത്തി​​​ലു​​​ണ്ടാ​​​കി​​​ല്ല. 75 വ​​​സ​​​യി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളെ മ​​​ത്സ​​​രി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തോ​​​ടെ ഈ ​​​നേ​​​താ​​​ക്ക​​​ളു​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പോ​​​ടെ അ​​​വ​​​സാ​​​ന​​​മാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ 25 നാ​​​യി​​​രു​​​ന്നു യോ​​​ഗം ആ​​​ദ്യം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ബി​​​ജെ​​​പി രാ​​​ജ​​​സ്ഥാ​​​ൻ സം​​​സ്ഥാ​​​ന ​​​പ്ര​​​സി​​​ഡ​​​ന്‍റും രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വു​​​മാ​​​യ മ​​​ദ​​​ൻ ലാ​​​ൽ സെ​​​യ്നി​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു യോഗം മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.