ഓറഞ്ചിൽ തോൽവി

12:24 AM Jul 01, 2019 | Deepika.com
ബി​ർ​മി​ങാം: തു​ട​ർ​ച്ച​യാ​യ അ​ഞ്ച് ജ​യ​ങ്ങ​ൾ​ക്കു​ശേ​ഷം 2019 ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ തോ​റ്റു. ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടി​നോ​ട് 31 റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ​യു​ടെ പ​രാ​ജ​യം. ഇ​തോ​ടെ പാ​ക്കി​സ്ഥാ​ന്‍റെ സെ​മി സ്വ​പ്നം താ​റു​മാ​റാ​യി. സ്കോ​ർ: ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ ഏ​ഴി​ന് 337. ഇ​ന്ത്യ 50 ഓ​വ​റി​ൽ അ​ഞ്ചി​ന് 306. ജോ​ണി ബെ​യ​ർ​സ്റ്റോ​യാ​ണ് (111 റ​ണ്‍​സ്) മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

ര​ണ്ടാം ജ​ഴ്സി​യാ​യ ഓ​റ​ഞ്ച് നി​റ​ത്തി​ലി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് പു​തി​യ നി​റം നി​ർ​ഭാ​ഗ്യ​ത്തി​ന്‍റേ​താ​യി. വി​ജ​യ് ശ​ങ്ക​റി​നു പ​ക​രം ഋ​ഷ​ഭ് പ​ന്തി​നെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്.

റോ​​യ്-​​ബെ​​യ​​ർ​​സ്റ്റോ ആ​​ക്ര​​മ​​ണം

പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന ജേ​​സ​​ണ്‍ റോ​​യി​​യെ ഓ​​പ്പ​​ണിം​​ഗി​​നി​​റ​​ക്കി​​യ ഇം​ഗ്ലീ​ഷ് പ​​രീ​​ക്ഷ​​ണം വി​​ജ​​യം കാ​​ണു​​ന്ന​​താ​​ണ് എ​​ഗ്ബാ​​സ്റ്റ​​ണി​​ൽ ക​​ണ്ട​​ത്. റോ​​യ്-​​ജോ​​ണി ബെ​​യ​​ർ​​സ്റ്റോ (111 റ​​ണ്‍​സ്) ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ട് 22 ഓ​​വ​​റി​​ൽ അ​​ടി​​ച്ചെ​​ടു​​ത്ത​​ത് 160 റ​​ണ്‍​സ്. അ​​തി​​ൽ 66 റ​​ണ്‍​സ് റോ​​യി​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ക്കെ​​തി​​രേ ലോ​​ക​​ക​​പ്പി​​ൽ ഇം​​ഗ്ല​ണ്ടി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടാ​​ണി​​ത്.


ബെ​​യ​​ർ​​സ്റ്റോ​​യു​​ടെ തു​​ട​​ക്കം പ​​രി​​താ​​പ​​ക​​ര​​മാ​​യി​​രു​​ന്നു. തു​​ട​​ക്ക​​ത്തി​​ൽ അ​​ദ്ദേ​​ഹം നേ​​ടി​​യ 17 റ​​ണ്‍​സി​​ൽ 11ഉം ​​എ​​ഡ്ജി​​ലൂ​​ടെ ല​​ഭി​​ച്ച സ​​മ്മാ​​ന​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, തു​​ട​​ർ​​ന്ന് താ​​ളം ക​​ണ്ടെ​​ത്തി​​യ ബെ​​യ​​ർ​​സ്റ്റോ ക​​ന്നി ലോ​​ക​​ക​​പ്പ് സെ​​ഞ്ചു​​റി തി​​ക​​ച്ചു. ഇ​​ന്ത്യ​​യു​​ടെ റി​​സ്റ്റ് സ്പി​​ന്ന​​ർ​​മാ​​രാ​​യ യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ലി​​നെ​​യും കു​​ൽ​​ദീ​​പ് യാ​​ദ​​വി​​നെ​​യും ക​​ണ​​ക്കി​​നു ശി​​ക്ഷി​​ച്ചാ​​യി​​രു​​ന്നു ബെ​​യ​​ർ​​സ്റ്റോ​​യു​​ടെ മു​​ന്നേ​​റ്റം. കു​​ൽ​​ചാ സ​​ഖ്യ​​ത്തി​​ന്‍റെ ബൗ​​ളിം​​ഗ് ക​​ണ​​ക്ക് 20-0-160-1 ആ​​യി​​രു​​ന്നു. ബെ​​യ​​ർ​​സ്റ്റോ നേ​​ടി​​യ ആ​​റ് സി​​ക്സും കു​​ൽ​​ചാ കൂ​​ട്ടു​​കെ​​ട്ടി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം, ആ​​റു സി​​ക്സും മി​​ഡ് ഓ​​ണ്‍, മി​​ഡ് വി​​ക്ക​​റ്റ് മേ​​ഖ​​ല​​ക​​ളി​​ലൂ​​ടെ​​യും. ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രേ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം സി​​ക്സ് നേ​​ടു​​ന്ന​​തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി സ്റ്റോ​​ക്സ്.

ജ​​ഡേ​​ജ​​യു​​ടെ ക്യാ​​ച്ച്

ഫീ​​ൽ​​ഡിം​​ഗി​​ൽ ത​​ന്‍റെ ക്ലാ​​സ് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ജേ​സ​ൺ റോ​​യി​​യെ പു​​റ​​ത്താ​​ക്കാ​​ൻ കു​​ൽ​​ദീ​​പി​​ന്‍റെ ഓ​​വ​​റി​​ൽ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ എ​​ടു​​ത്ത ബ്ലൈ​​ൻ​​ഡ് ക്യാ​​ച്ച്. ഇ​​ന്ത്യ​​ക്ക് ബ്രേ​​ക്ക് ത്രൂ ​​വേ​​ണ്ട അ​​വ​​സ​​ര​​ത്തി​​ൽ സ​​ർ​​വ​​രെ​​യും ഞെ​​ട്ടി​​ച്ചു​​ള്ള ഒ​​രു അ​​ത്യു​​ജ്വ​​ല ഫ്ര​​ണ്ട് ഡൈ​​വിം​​ഗ് ക്യാ​​ച്ചി​​ലൂ​​ടെ റോ​​യി​​യെ ജ​ഡേ​ജ പ​​റ​​ഞ്ഞ​​യ​​ച്ചു. കേ​​ദാ​​ർ ജാ​​ദ​​വി​​നു പ​​ക​​ര​​മാ​​യാ​​ണ് ജ​​ഡേ​​ജ ആ​​ദ്യം മൈ​​താ​​ന​​ത്ത് എ​​ത്തി​​യ​​ത്. കെ.​​എ​​ൽ. രാ​​ഹു​​ൽ ക്യാ​​ച്ച് എ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ വീ​​ണ് മൈ​​താ​​നം വി​​ടേ​​ണ്ടി​​വ​​ന്ന​​തോ​​ടെ ജ​​ഡേ​​ജ ഫീ​​ൽ​​ഡി​​ൽ തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു.

സ്റ്റോ​​ക്സി​​ന്‍റെ റി​​വേ​​ഴ്സ് സ്വീ​​പ്പ്

ഇം​ഗ്ല​​ണ്ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും 82*, 89 എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ബെ​​ൻ സ്റ്റോ​​ക്സി​​ന്‍റെ സ്കോ​​ർ. ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ക്കെ​​തി​​രേ​​യും സ്റ്റോ​​ക്സ് ത​​ക​​ർ​​ത്ത​​ടി​​ച്ചു. ചാ​​ഹ​​ലി​​നെ റി​​വേ​​ഴ്സ് സ്വീ​​പ്പി​​ലൂ​​ടെ സി​​ക്സ​​ർ പ​​റ​​ത്തി ത​​ന്‍റെ ക​​രു​​ത്ത് വ്യ​​ക്ത​​മാ​​ക്കി​​യ ഇം​ഗ്ലീ​​ഷ് ഓ​​ൾ റൗ​​ണ്ട​​ർ 54 പ​​ന്തി​​ൽ മൂ​​ന്ന് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്കം 79 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. സ്റ്റോ​​ക്സി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം അ​​ർ​​ധ​​ശ​​ത​​ക​​മാ​​യി​​രു​​ന്നു അ​​ത്. സ്റ്റോ​​ക്സും റൂ​​ട്ടും (44 റ​​ണ്‍​സ്) ചേ​​ർ​​ന്ന് നാ​​ലാം വി​​ക്ക​​റ്റി​​ൽ 63 പ​​ന്തി​​ൽ 70 റ​​ണ്‍​സ് നേ​​ടി. അ​​തോ​​ടെ ഇം​ഗ്ല​ണ്ടി​​ന്‍റെ റ​​ണ്‍​റേ​​റ്റ് ആ​​റി​​നു മു​​ക​​ളി​​ലേ​​ക്ക് വീ​​ണ്ടു​​മെ​​ത്തി.

ചാ​​ഹ​​ലി​​നു നാ​​ണ​​ക്കേട് റി​​ക്കാ​​ർ​​ഡ്

ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് വ​​ഴ​​ങ്ങി​​യ ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ എ​​ന്ന നാ​​ണ​​ക്കേ​​ടി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ഇ​​നി യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ലി​​ന്. 10 ഓ​​വ​​റി​​ൽ 88 റ​​ണ്‍​സ് ആ​​ണ് ചാ​​ഹ​​ൽ ഇ​​ന്ന​​ലെ വ​​ഴ​​ങ്ങി​​യ​​ത്. വി​​ക്ക​​റ്റ് നേ​​ടാ​​ൻ സാ​​ധി​​ച്ചു​​മി​​ല്ല. 2003 ലോ​​ക​​ക​​പ്പി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ജ​​വ​​ഗ​​ൽ ശ്രീ​​നാ​​ഥ് 10 ഓ​​വ​​റി​​ൽ വ​​ഴ​​ങ്ങി​​യ 87 റ​​ണ്‍​സ് ഇ​​തോ​​ടെ പി​​ന്ത​​ള്ള​​പ്പെ​​ട്ടു.

ദ്രാ​​വി​​ഡി​​നെ പി​​ന്ത​​ള്ളി കോ​​ഹ്‌​ലി

​കൂ​​റ്റ​​ൻ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ബാ​​റ്റേ​​ന്തി​​യ ഇ​​ന്ത്യ​​ക്ക് തു​​ട​​ക്ക​​ത്തി​​ൽ​​ത്ത​​ന്നെ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. മൂ​​ന്നാം ഓ​​വ​​റി​​ന്‍റെ മൂ​​ന്നാം പ​​ന്തി​​ൽ ഓ​​പ്പ​​ണ​​ർ കെ.​​എ​​ൽ. രാ​​ഹു​​ൽ (പൂ​​ജ്യം) ക്രി​​സ് വോ​​ക്സി​​നു റി​​ട്ടേ​​ണ്‍ ക്യാ​​ച്ച് ന​​ല്കി മ​​ട​​ങ്ങി. ഫീ​​ൽ​​ഡി​​നി​​ടെ പ​​രി​​ക്കേ​​റ്റ മൈ​​താ​​നം വി​​ട്ട രാ​​ഹു​​ൽ ബാ​​റ്റിം​​ഗി​​നാ​​യ് ആ​​യി​​രു​​ന്നു പി​​ന്നീ​​ട് തി​​രി​​ച്ചെ​​ത്തി​​യ​​ത്. ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ രോ​​ഹി​​ത് ശ​​ർ​​മ - വി​​രാ​​ട് കോ​​ഹ്‌​ലി ​കൂ​​ട്ടു​​കെ​​ട്ട് ഇ​​ന്ത്യ​​യെ മു​​ന്നോ​​ട്ട് ന​​യി​​ച്ചു. കോ​​ഹ്‌​ലി ​ഈ ​ലോ​​ക​​ക​​പ്പി​​ൽ നേ​​ടു​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം അ​​ർ​​ധ​​ശ​​ത​​കം സ്വ​ന്ത​മാ​ക്കി. ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും അ​​ധി​​കം അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ റി​​ക്കാ​​ർ​​ഡി​​ൽ രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​നെ (94) പി​​ന്ത​​ള്ളി ര​​ണ്ടാം സ്ഥാ​​ന​​ത്ത് വി​രാ​ട് എ​​ത്തി. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റാ​​ണ് (145) ഒ​​ന്നാ​​മ​​ത്.

രോ​​ഹി​​ത് - കോ​​ഹ്‌​ലി ​സ​​ഖ്യം ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും അ​​ധി​​കം സെ​​ഞ്ചു​​റി കൂ​​ട്ടു​​കെ​​ട്ട് നേ​​ടു​​ന്ന​​തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി, 17 എ​​ണ്ണം. സൗ​​ര​​വ് ഗാം​​ഗു​​ലി - സ​​ച്ചി​​ൻ (26) സ​​ഖ്യ​​മാ​​ണ് ഒ​​ന്നാ​​മ​​ത്. രോ​​ഹി​​ത്-​​കോ​​ഹ്‌​ലി ​കൂ​​ട്ടു​​കെ​​ട്ട് 138 റ​​ണ്‍​സ് ആ​ണ് ഇ​ന്ന​ലെ നേ​​ടി​യ​ത്. 66 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യ കോ​​ഹ്‌​ലി​​യെ പ്ല​​ങ്കെറ്റ് മ​​ട​​ക്കി. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ അ​​വ​​രു​​ടെ നാ​​ട്ടി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡും കോ​​ഹ്‌​ലി ​ഇ​​ന്ന​​ലെ സ്വ​​ന്ത​​മാ​​ക്കി. ദ്രാ​​വി​​ഡി​​ന്‍റെ (1238) പേ​​രി​​ലാ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്.

രോ​ഹി​തി​ന്‍റെ സെ​ഞ്ചു​റി

109 പ​ന്തി​ൽ 102 റ​ണ്‍​സ് നേ​ടി​യ രോ​ഹി​ത് ശ​ർ​മ പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും ജ​യം അ​ക​ന്നു​നി​ന്നു. സെ​ഞ്ചു​റി നേ​ടി​യി​ട്ടും രോ​ഹി​ത് സി​ക്സ​ർ പ​റ​ത്താ​ത്ത ആ​ദ്യ ഇ​ന്നിം​ഗ്സ് ആ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്. ഇ​ന്ത്യ​ൻ ഓ​പ്പ​ണ​റു​ടെ 25-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​യി​രു​ന്നു. ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും അ​ധി​കം സെ​ഞ്ചു​റി നേ​ടു​ന്ന​തി​ൽ സൗ​ര​വ് ഗാം​ഗു​ലി​ക്കൊ​പ്പം (നാ​ല്) ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി രോ​ഹി​ത്. സ​ച്ചി​ൻ (ആ​റ്) ആ​ണ് ഒ​ന്നാ​മ​ത്.

ഷാമി ഇഫക്ട്

തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ലും നാ​​ലി​​ല​​ധി​​കം വി​​ക്ക​​റ്റ് വീ​​ഴ്ത്തി മു​​ഹ​​മ്മ​​ദ് ഷാ​​മി റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തു​​ന്ന ആ​​ദ്യ ബൗ​​ള​​റാ​​ണ് ഷാ​​മി. 2011ൽ ​​പാ​​ക്കി​​സ്ഥാ​​ന്‍റെ ഷാ​​ഹി​​ദ് അ​​ഫ്രീ​​ദി​​യാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​ന്ന​​ലെ ഷാ​​മി​​യു​​ടെ ബൗ​​ളിം​​ഗ് ക​​ണ​​ക്ക് 10-1-69-5 ആ​​യി​​രു​​ന്നു. ഇം​​ഗ്ലീ​ഷ് ക്യാ​​പ്റ്റ​​ൻ ഇ​​യോ​​ൻ മോ​​ർ​​ഗ​​നെ പു​​റ​​ത്താ​​ക്കി​​യ ഷാ​​മി ആ ​​ഓ​​വ​​ർ മെ​​യ്ഡ​​നും ആ​​ക്കി. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് മോ​​ർ​​ഗ​​നെ വീ​​ഴ്ത്തി​​യ​​ത് മ​​ന​​പാ​​ഠ​​മാ​​ക്കി​​യാ​​ണ് ഇ​​ന്ത്യ ഇ​​റ​​ങ്ങി​​യ​​തെ​​ന്ന് പ​​റ​​ഞ്ഞാ​​ൽ തെ​​റ്റി​​ല്ല. കാ​​ര​​ണം, 140 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ലു​​ള്ള ഒ​​രു ഷോ​​ർ​​ട്ട് ബോ​​ളി​​ലാ​​യി​​രു​​ന്നു മോ​​ർ​​ഗ​​ൻ ഫൈ​​ൻ ലെ​​ഗി​​ൽ കേ​​ദാ​​ർ ജാ​​ദ​​വി​​ന്‍റെ മി​​ക​​ച്ചൊ​​രു ക്യാ​​ച്ചി​​ലൂ​​ടെ പു​​റ​​ത്താ​​യ​​ത്. അ​​തോ​​ടെ ഇം​​ഗ്ല​​ണ്ടി​​ന്‍റെ റ​​ണ്‍​റേ​​റ്റ് ആ​​റി​​നു താ​​ഴേ​​ക്ക് പ​​തി​​ച്ചു.

അ​​ഫ്ഗാ​​നി​​സ്ഥാ​​നും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നും എ​​തി​​രേ നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഷാ​​മി ഇ​​തോ​​ടെ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 13 വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി.

സ്കോ​​ർ​​ബോ​​ർ​​ഡ്

ടോ​​സ്: ഇം​​ഗ്ല​ണ്ട്
ഇം​ഗ്ല​​ണ്ട് ബാ​​റ്റിം​​ഗ്: ജേ​​സ​​ണ്‍ റോ​​യ് സി ​​ജ​​ഡേ​​ജ ബി ​​കു​​ൽ​​ദീ​​പ് 66, ബെ​​യ​​ർ​​സ്റ്റോ സി ​​പ​​ന്ത് ബി ​​ഷാ​​മി 111, റൂ​​ട്ട് സി ​​ഹാ​​ർ​​ദി​​ക് ബി ​​ഷാ​​മി 44, മോ​​ർ​​ഗ​​ൻ സി ​​കേ​​ദാ​​ർ ബി ​​ഷാ​​മി 1, സ്റ്റോ​​ക്സ് സി ​​ജ​​ഡേ​​ജ ബി ​​ബും​​റ 79, ബ​​ട്‌​ല​​ർ സി ​​ആ​​ൻ​​ഡ് ബി ​​ഷാ​​മി 20, വോ​​ക്സ് സി ​​രോ​​ഹി​​ത് ബി ​​ഷാ​​മി 7, പ്ല​​ങ്കെ​​റ്റ് നോ​​ട്ടൗ​​ട്ട് 1, ആ​​ർ​​ച്ച​​ർ നോ​​ട്ടൗ​​ട്ട് 0, എ​​ക്സ്ട്രാ​​സ് 8, ആ​​കെ 50 ഓ​​വ​​റി​​ൽ ഏ​​ഴി​​ന് 337.
വി​​ക്ക​​റ്റ് വീ​​ഴ്ച: 160/1, 205/2, 207/3, 277/4, 310/5, 319/6, 336/7.
ബൗ​​ളിം​​ഗ്: ഷാ​​മി 10-1-69-5, ബും​​റ 10-1-44-1, ചാ​​ഹ​​ൽ 10-0-88-0, ഹാ​​ർ​​ദി​​ക് 10-0-60-0, കു​​ൽ​​ദീ​​പ് 10-0-72-1.

ഇ​​ന്ത്യ ബാ​​റ്റിം​​ഗ്: കെ.​എ​ൽ. രാ​ഹു​ൽ സി ​ആ​ൻ​ഡ് ബി ​വോ​ക്സ് 0, രോ​ഹി​ത് സി ​ബ​ട്‌​ല​ർ ബി ​വോ​ക്സ് 102, കോ​ഹ്‌​ലി സി ​വി​ൻ​സി ബി ​പ്ല​ങ്കെ​റ്റ് 66, പ​ന്ത് സി ​വോ​ക്സ് ബി ​പ്ല​ങ്കെ​റ്റ് 32, ഹാ​ർ​ദി​ക് സി ​വി​ൻ​സി ബി ​പ്ല​ങ്കെ​റ്റ് 45, ധോ​ണി നോ​ട്ടൗ​ട്ട് 42, കേ​ദാ​ർ ജാ​ദ​വ് നോ​ട്ടൗ​ട്ട് 12, എ​ക്സ്ട്രാ​സ് 7, ആ​കെ 50 ഓ​വ​റി​ൽ അ​ഞ്ചി​ന് 306.
വി​ക്ക​റ്റ് വീ​ഴ്ച: 8/1, 146/2, 198/3, 226/4, 267/5.
ബൗ​ളിം​ഗ്: വോ​ക്സ് 10-3-58-3, ആ​ർ​ച്ച​ർ 10-0-45-0, പ്ല​ങ്കെ​റ്റ് 10-0-55-3, വു​ഡ് 10-0-73-0, ആ​ദി​ൽ റ​ഷീ​ദ് 6-0-40-0, സ്റ്റോ​ക്സ് 4-0-34-0.