മൽക്കാജ്ഗിരി: ഒഡീഷയിൽ ആദിവാസിയെ മാവോയിസ്റ്റുകൾ വിചാരണ നടത്തി കൊലപ്പെടുത്തി. ഛത്തീസ്ഗഡ് അതിർത്തിയിലെ കുകുരുകുൻഡി ഗ്രാമത്തിലായിരുന്നു സംഭവം. വെള്ളിയാഴ്ച ഇരുപതോളം മാവോയി സ്റ്റുകൾ മൂന്നു പേരെ തട്ടിക്കൊണ്ടുപോയിരുന്നു. ജനകീയ കോടതിയിൽ വിചാരണയ്ക്കുശേഷം രണ്ടു പേരെ വിട്ടയച്ചു. ഗുജ കബാസി എന്നയാളെ മാവോയിസ്റ്റുകൾ കഴുത്തറത്തു കൊന്നു. പോലീസിനു വിവരം ചോർത്തി നല്കുന്നുവെന്നാരോപിച്ചായിരുന്നു കബാസിയെ കൊന്നത്. ഇന്നലെ രാവിലെ ഗ്രാമവാസികളാണു മൃതദേഹം കണ്ടെത്തിയത്.