വത്തിക്കാൻ സിറ്റി: ഡോണൾഡ് ട്രംപും കിം ജോംഗ് ഉന്നും തമ്മിൽ നടത്തിയ മൂന്നാം കൂടിക്കാഴ്ചയെ ഫ്രാൻസിസ് മാർപാപ്പ പ്രശംസിച്ചു. സമാധാനത്തിലേക്കുള്ള അടുത്ത ചുവടുവയ്പാണിതെന്ന് സെൻ പീറ്റേഴ്സ് ചത്വരത്തിൽ നടത്തിയ ത്രികാലജപ പ്രാർഥനയ്ക്കിടെ മാർപാപ്പ പറഞ്ഞു. കൊറിയൻ മേഖലയുടെ മാത്രമല്ല, ലോകത്തിന്റെ മൊത്തം സമാധാനത്തിനും ഇതു ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.