ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ യാത്രക്കാരനിൽനിന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ 14 വെടിയുണ്ടകൾ പിടികൂടി. ലക്നോയിലേക്കു വിമാനം കയറാനെത്തിയ അതാർ അബ്ബാസ് നഖ്വിയുടെ ബാഗ് സ്കാൻ ചെയ്തതിനു പിന്നാലെയാണ് ബുള്ളറ്റുകൾ കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്യുന്നു.