ഉൗട്ടി: യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും മരിച്ചു. വെള്ളിപാളയം സ്വദേശി മൂർത്തിയുടെ മകൾ വർഷിനി പ്രിയ (18)യാണ് മരിച്ചത്.
ദലിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതിന് യുവാവിനെ സഹോദരൻ വെട്ടിക്കൊല്ലുന്നത് തടുക്കാൻ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടിക്കും ഗുരുതരമായി പരിക്കേറ്റത്. മേട്ടുപാളയം ശ്രീരംഗായനം സ്വദേശി കറുപ്പുസ്വാമിയുടെ മകൻ വിനോദ് കുമാറാണ് സഹോദരൻ കനകരാജി (22) നെ വെട്ടിക്കൊലപ്പെടുത്തിയത്. കനകരാജ് സംഭവ സ്ഥലത്ത് വച്ച് മരിച്ചിരുന്നു.