ഒസാക: ജപ്പാനിലെ ഒസാകയിൽ ജി20 ഉച്ചകോടിക്കെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ട്വിറ്ററിൽ ഹിന്ദിയിൽ ഇങ്ങനെ കുറിച്ചു: കിതനാ അച്ഛാ ഹേ മോദി (മോദി എത്ര നല്ലവൻ). മോദിക്കൊപ്പം സെൽഫിക്കു പോസ് ചെയ്ത ശേഷമായിരുന്നു പുകഴ്ത്തൽ.
ട്വീറ്റ് വൈറലായതോടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യ-ഓസ്ട്രേലിയ ബന്ധത്തിന്റെ ഊർജസ്വലതയിൽ താൻ ആശ്ചര്യപ്പെടുന്നുവെന്നു മോദിയും മറുപടി നല്കി. കായികം, ഖനന സാങ്കേതികവിദ്യ, പ്രതിരോധം എന്നീ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാൻ ഇരുവരും നടത്തിയ ചർച്ചയിൽ തീരുമാനമായതായി വിദേശകാര്യ വക്താവ് രവീശ് കുമാർ ട്വീറ്റ് ചെയ്തു.