ഫ്ലോറിഡ: പരിഷ്കൃതരും സംസ്കാരസന്പന്നരുമായ മനുഷ്യർ മറ്റുജീവജാലങ്ങൾക്കു കൊലക്കളമൊരുക്കുന്നതിന്റെ നേർ സാക്ഷ്യമായി മറ്റൊരു ചിത്രം കൂടി... അമ്മക്കിളി കുഞ്ഞിന് തീറ്റകൊടുക്കുന്നതാണ് രംഗം. എത്രയോ ആളുകൾ പലകുറി പകർത്തിയ രംഗം ഇതിലെന്താണിത്ര പുതുമ എന്നല്ലേ... സൂക്ഷിച്ചുനോക്കു, എങ്കിൽ മാത്രമേ ആ ചതി കണ്ണിൽപ്പെടൂ. ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാണ് ആ അമ്മ പക്ഷി സ്നേഹപൂർവം തന്റെ കുഞ്ഞിന് തീറ്റയായി കൊടുക്കുന്നത്.
ഫ്ലോറിഡയിൽ സെന്റ് പീറ്റ്സ് ബീച്ചിൽനിന്ന് കാരെൻ മാസണ് എന്ന യുവതി പകർത്തിയതാണീ ചിത്രം. കാരെന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രമിപ്പോൾ രാജ്യാന്തര ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നു. “മീനാണെന്നു കരുതിയാകും ആ അമ്മപ്പക്ഷി കുഞ്ഞിന് സിഗരറ്റ് കുറ്റി നൽകിയത്. ഇതുപോലെ എത്രയോ പക്ഷിക്കുഞ്ഞുങ്ങൾ സിഗരറ്റ് കുറ്റികൾ ഭക്ഷിച്ച് ജീവിക്കുന്നുണ്ടാകും” കാരെൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തോടു ചോദിക്കുന്നു...