തിരുവനന്തപുരം: ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ജില്ലയിലെ നെടുമങ്ങാട്, ആറ്റിങ്ങൽ മേഖലകളിലെ ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർഥികൾക്കായി ഒക്ടോബർ അഞ്ച് മുതൽ വലിയമലയിലെ ഐഎസ്ആർഒയുടെ എൽപിഎസ്സി. കേന്ദ്രം സന്ദർശിക്കാനും, ബഹിരാകാശ പ്രദർശനം, പ്രഭാഷണം എന്നിവയിൽ ഭാഗമാകാനും അവസരം നൽകുന്നു. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് സന്ദർശന സമയം. താൽപര്യമുള്ള സ്കൂൾ അധികൃതർ ഒരു സ്കൂളിൽ നിന്നും രണ്ട് കുട്ടികൾ, ഒരു അധ്യാപകൻ എന്നിവരുടെ പേര് വിവരങ്ങൾ wsw2017@lpsc.gov.in എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ലഭിക്കുന്നവർ ഒക്ടോബർ അഞ്ചിന് രാവിലെ 9.15 ന് മുന്പായി മുനിസിപ്പൽ പാർക്കിംഗ് ഏരിയയിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം എത്തണം.
ജില്ലയിലെ സയൻസ്, എൻജിനിയറിംഗ് വിദ്യാർഥികൾക്ക് ഒക്ടോബർ ആറിനാണ് സന്ദർശനത്തിനുള്ള അവസരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരമാവധി അഞ്ച് പേരുടെ പേര് വിവരങ്ങൾ കോളജ് അധികൃതരുടെ അനുവാദത്തോടെ രജിസ്റ്റർ ചെയ്യണം. ഒക്ടോബർ ആറിന് രാവിലെ 8.30 ന് തന്പാനൂർ ബസ് സ്റ്റാൻഡിനു സമീപമുള്ള ആർഎംഎസിന് അടുത്ത് ഫോട്ടോ പതിച്ച ഐഡി കാർഡ് സഹിതം എത്തിച്ചേരണം. ഫോണ്: 8943175825.