+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഹുലിന്‍റെ മനംമാറാൻ കൂട്ടരാജിക്കു കോൺഗ്രസ് നേതാക്കൾ

ന്യൂ​ഡ​ൽ​ഹി: അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് തു​ട​രി​ല്ലെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നു രാ​ഹു​ൽ ഗാ​ന്ധി ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ കൂ​ട്ട രാ​ജി​ക്കൊ​രു​ങ്ങി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. ആ​ദ്യ​
രാഹുലിന്‍റെ മനംമാറാൻ കൂട്ടരാജിക്കു കോൺഗ്രസ് നേതാക്കൾ
ന്യൂ​ഡ​ൽ​ഹി: അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് തു​ട​രി​ല്ലെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നു രാ​ഹു​ൽ ഗാ​ന്ധി ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ കൂ​ട്ട രാ​ജി​ക്കൊ​രു​ങ്ങി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. ആ​ദ്യ​ഘ​ട്ട​മാ​യി എ​ഐ​സി​സി നി​യ​മ വി​ഭാ​ഗം ത​ല​വ​ൻ വി​വേ​ക് ത​ൻ​ഹ ഇ​ന്ന​ലെ രാ​ജി​വ​ച്ചു. രാ​ഹു​ലി​ന് പു​തി​യ ടീ​മി​നെ തെ​രഞ്ഞെ​ടു​ക്കാ​ൻ എ​ല്ലാ​വ​രും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ത​ൻ​ഹ ആ​ഹ്വാ​നം ചെ​യ്തു. രാ​ഹു​ലി​ന്‍റെ ക​ടും​പി​ടിത്തം പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്ന​താ​യി മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ആ​ന​ന്ദ് ശ​ർ​മ, ക​മ​ൽ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് നേ​താ​ക്ക​ൾ രാ​ജി​യി​ലൂ​ടെ സ​മ്മ​ർ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അ​തി​നി​ടെ, ഡ​ൽ​ഹി, തെലു ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​ർ​ട്ടി​യു​ടെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു. എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രും രാ​ജി​വ​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഡ​ൽ​ഹി​യി​ലെ 280 ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളും പി​രി​ച്ചു​വി​ട്ടു.