+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേശീയപാതാ വികസനം: വിജ്ഞാപനം റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ൽ കേ​ര​ള​ത്തെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽനി​ന്നു മാ​റ്റി പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി റ​ദ്ദാ​ക്കി. കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കി​യ ന​ട​പ
ദേശീയപാതാ വികസനം:  വിജ്ഞാപനം റദ്ദാക്കി
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ൽ കേ​ര​ള​ത്തെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽനി​ന്നു മാ​റ്റി പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി റ​ദ്ദാ​ക്കി. കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ പാ​താ അ​ഥോ​റി​റ്റി തീ​രു​മാ​ന​മെ​ടു​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.

ദേ​ശീ​യ​പാ​താ വി​ക​സ​നം ര​ണ്ടു വി​ഭാ​ഗ​മാ​ക്കി തി​രി​ച്ചുപു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. രാ​ജ്യ​ത്തി​ൽ മൊ​ത്ത​മാ​യു​ള്ള പ​ദ്ധ​തി 3.85 ല​ക്ഷം കോ​ടി രൂ​പ​യു​ടേ​താ​ക്കി നി​ജ​പ്പെ​ടു​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​യി​രു​ന്നു കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കി മു​ൻ​ഗ​ണ​ന പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

ഇ​തേത്തുട​ർ​ന്ന് കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത നാ​ലു​വ​രി​യാ​ക്കി വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ൽനി​ന്നു കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലെ സ്ഥ​ല​മെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇതോടെയാണു തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.