അമരാവതി: മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വകാര്യ വസതിയും പൊളിക്കാൻ ആന്ധ്ര സർക്കാർ നീക്കമാരംഭിച്ചു. അനധികൃത നിർമാണമെന്നു ചൂണ്ടിക്കാട്ടി 20 കെട്ടിട ഉടമകൾക്കയച്ച നോട്ടീസിൽ നായിഡുവിന്റെ വസതിയും ഉൾപ്പെടുന്നു.