ഭദോഹി(യുപി): ഇരുന്പുപെട്ടിക്കുള്ളിലകപ്പെട്ട പിഞ്ചു സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ഖമാരിയ മേഖലയിലാണ് സംഭവം. ആറു വയസുകാരി ഹതെയ്ന, മൂന്നു വയസുള്ള സഹോദരൻ ഹസനുമാണ് മരിച്ചത്. കുട്ടികളുടെ അച്ഛൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയെയും കുട്ടികളെയും കണ്ടില്ല. തുടർന്നു നടത്തിയ തെരച്ചിലിൽ കുട്ടികൾ വീട്ടിലുണ്ടായിരുന്ന ഇരുന്പുപെട്ടിക്കുള്ളിൽ അകപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുന്പുപെട്ടിക്കു സമീപം തുണികൾ വാരിവലിച്ചിട്ടിരുന്ന നിലയിലായിരുന്നു. കുട്ടികളുടെ അമ്മ മനോദൗർബല്യമുള്ളയാളാണെന്നു സമീപവാസികൾ പോലീസിനോടു പറഞ്ഞു. ഇവരാകാം കുട്ടികളെ പെട്ടിക്കുള്ളിൽ അടച്ചതെന്നു സംശയിക്കുന്നു. സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നു പോലീസ് അറിയിച്ചു.