തോൽവി; ലങ്ക പുറത്ത്

12:44 AM Jun 29, 2019 | Deepika.com
ചെ​​സ്റ്റ​​ർ ലെ ​​സ്ട്രീ​​റ്റ്: ഒ​​ന്നാം ജ​​ഴ്സി​​യി​​ൽ ഭാ​​ഗ്യ​​മി​​ല്ലെ​​ന്ന ക​​ണ്ടെ​​ത്ത​​ലി​​ലൂ​​ടെ ര​​ണ്ടാം ജ​​ഴ്സി ധ​​രി​​ച്ച് ഇ​​റ​​ങ്ങി​​യ ല​​ങ്ക​​യെ ഭാ​​ഗ്യ​​ദേ​​വ​​ത ക​​ടാ​​ഷി​​ച്ചി​​ല്ല. ല​​ങ്ക​​യു​​ടെ സ്ഥി​​രം ജ​​ഴ്സി നി​​റ​​മാ​​യ നീ​​ല​​യ്ക്കു പ​​ക​​രം ഇ​​ന്ന​​ലെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ എ​​വേ ജ​​ഴ്സി​​യാ​​യ മ​​ഞ്ഞ​​യി​​ലാ​​ണ് അ​​വ​​ർ ഇ​​റ​​ങ്ങി​​യ​​ത്. എ​​ന്നാ​​ൽ, ശ്രീ​​ല​​ങ്ക​​യെ ഒ​​ന്പ​​ത് വി​​ക്ക​​റ്റി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക കീ​​ഴ​​ട​​ക്കി. ഇ​​തോ​​ടെ ല​​ങ്ക​​യു​​ടെ സെ​​മി സ്വ​​പ്നം ത​​ക​​ർ​​ന്നു.

ല​​ങ്ക​​ൻ ത​​ക​​ർ​​ച്ച

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ ശ്രീ​​ല​​ങ്ക​​യ്ക്ക് കാ​​ര്യ​​ങ്ങ​​ൾ അ​​നു​​കൂ​​ല​​മാ​​യി​​രു​​ന്നി​​ല്ല. നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​മാ​​യി​​രു​​ന്നി​​ട്ടും ല​​ങ്ക​​ൻ ബാ​​റ്റ്സ്മാ​ന്മാ​ർ​​ക്ക് കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഇ​​ന്നിം​​ഗ്സി​​ലെ ആ​​ദ്യ പ​​ന്തി​​ൽ ല​​ങ്ക​​ൻ ഓ​​പ്പ​​ണ​​റും ക്യാ​​പ്റ്റ​​നു​​മാ​​യ ദി​​മു​​ത് ക​​രു​​ണ​​ര​​ത്നെ ക​​ഗി​​സൊ റ​​ബാ​​ദ​​യു​​ടെ പ​​ന്തി​​ൽ പു​​റ​​ത്താ​​യി.

അം​​ല - ഡു​​പ്ല​​സി

204 റ​​ണ്‍​സ് എ​​ന്ന ചെ​​റി​​യ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ബാ​​റ്റേ​​ന്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 4.5-ാം ഓ​​വ​​റി​​ൽ ക്വി​​ന്‍റ​​ണ്‍ ഡി​​കോ​​ക്കി​​നെ (15 റ​​ണ്‍​സ്) ന​​ഷ്ട​​പ്പെ​​ട്ടു. മ​​ലിം​​ഗ​​യു​​ടെ പ​​ന്തി​​ൽ ഡി​​കോ​​ക്ക് ബൗ​​ൾ​​ഡ് ആ​​കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ ഹ​​ഷിം അം​​ല​​യും ഫാ​​ഫ് ഡു​​പ്ല​​സി​​യും ചേ​​ർ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ മു​​ന്നോ​​ട്ടു ന​​യി​​ച്ചു.

ജീ​​വ​​ൻ മെ​​ൻ​​ഡി​​സ് എ​​റി​​ഞ്ഞ 31-ാം ഓ​​വ​​റി​​ന്‍റെ അ​​വ​​സാ​​ന പ​​ന്തി​​ൽ അം​​ല പു​​റ​​ത്താ​​യ​​താ​​യി അ​​ന്പ​​യ​​ർ വി​​ധി​​ച്ചു. റി​​വ്യൂ ചെ​​യ്തെ​​ങ്കി​​ലും പു​​റ​​ത്താ​​ണെ​​ന്ന ധാ​​ര​​ണ​​യി​​ൽ അം​​ല മൈ​​താ​​നം വി​​ടാ​​നൊ​​രു​​ങ്ങി. എ​​ന്നാ​​ൽ, റി​​വ്യൂ അ​​നു​​കൂ​​ല​​മാ​​യ​​തോ​​ടെ തി​​രി​​ച്ചെ​​ത്തി. അം​​ല (80 നോ​​ട്ടൗ​​ട്ട്) ഡു​​പ്ല​​സി (96 നോ​​ട്ടൗ​​ട്ട്) ര​​ണ്ടാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് പു​​റ​​ത്താ​​കാ​​തെ 175 റ​​ണ്‍​സ് നേ​​ടി.

ശ്രീ​​ല​​ങ്ക: 203 (49.3)

അ​​വി​​ഷ്ക ഫെ​​ർ​​ണാ​​ണ്ടോ: 30 (29)
കു​​ശാ​​ൽ പെ​​രേ​​ര: 30 (34)
ധ​​ന​​ഞ്ജ​​യ സി​​ൽ​​വ: 24 (41)

ഡ്വെ​​യ്ൻ പ്രി​​റ്റോ​​റി​​യ​​സ്: 3/25 (10)
ക്രി​​സ് മോ​​റി​​സ്: 3/46 (9.3)
ക​​ഗി​​സൊ റ​​ബാ​​ദ: 2/36 (10)

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക: 206/1 (37.2)

ഫാ​​ഫ് ഡു​​പ്ല​​സി: 96* (103)
ഹാ​​ഷിം അം​​ല: 80* (105)
ഡി​​കോ​​ക്ക്: 15 (16)

ല​​സി​​ത് മ​​ലിം​​ഗ: 1/47 (10)
ധ​​ന​​ഞ്ജ​​യ സി​​ൽ​​വ: 0/18 (4)
തീ​​സ​​ര പെ​​രേ​​ര: 0/28 (5.2)