+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൈറ്റണിലേക്കു നാസയുടെ ഡ്രോൺ

ഹൂ​​​സ്റ്റ​​​ൺ: മ​​​നു​​​ഷ്യോ​​​ത്പ​​​ത്തി​​​യു​​​ടെ ര​​​ഹ​​​സ്യം ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ശ​​​നി​​​യു​​​ടെ ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​യ ടൈ​​​റ്റ​​​ണിലേ​​​ക്ക് നാ​​​സ പ
ടൈറ്റണിലേക്കു നാസയുടെ ഡ്രോൺ
ഹൂ​​​സ്റ്റ​​​ൺ: മ​​​നു​​​ഷ്യോ​​​ത്പ​​​ത്തി​​​യു​​​ടെ ര​​​ഹ​​​സ്യം ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ശ​​​നി​​​യു​​​ടെ ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​യ ടൈ​​​റ്റ​​​ണിലേ​​​ക്ക് നാ​​​സ പ​​​ര്യ​​​വേ​​​ക്ഷ​​​ണ ഡ്രോ​​​ൺ അ​​​യ​​​യ്ക്കു​​​ന്നു. അ​​​ണു​​​ശ​​​ക്തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഡ്രോ​​​ണി​​​ന് ഡ്രാ​​​ഗ​​​ൺ​​​ഫ്ലൈ എ​​​ന്നാ​​​ണു പേ​​​ര്.

ശ​​​നി​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​ണ് ടൈ​​​റ്റ​​​ൺ. ഡ്രാ​​​ഗ​​​ൺ​​​ഫ്ലൈ 2026ൽ ​​​തു​​​ട​​​ങ്ങു​​​ന്ന അ​​​ന്വേ​​​ഷ​​​ണം എ​​​ട്ടു വ​​​ർ​​​ഷം നീ​​​ളും. നാ​​​ലു പ്രൊ​​​പ്പ​​​ല്ല​​​റു​​​ക​​​ളു​​​ള്ള ഡ്രോ​​​ണി​​​ന് ടൈ​​​റ്റ​​​ന്‍റെ ക​​​ട്ടി​​​കൂ​​​ടി​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലൂ​​​ടെ നൂ​​​റു മൈ​​​ൽ പ​​​റ​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ണ്ടാ​​​കും.

സൗ​​​ര​​​യൂ​​​ഥ​​​ത്തി​​​ലെ ഗ്ര​​​ഹ​​​ങ്ങ​​​ളി​​​ൽ ഭൂ​​​മി​​​യു​​​മാ​​​യി ഏ​​​റ്റ​​​വും സാ​​​ദൃ​​​ശ്യ​​​മു​​​ള്ള​​​ത് ടൈ​​​റ്റ​​​നാ​​​ണെ​​​ന്ന് നാ​​​സാ മേ​​​ധാ​​​വി ജിം ​​​ബ്രൈ​​​ഡ​​​സ്റ്റൈ​​​ൻ പ​​​റ​​​ഞ്ഞു. ടൈ​​​റ്റ​​​നി​​​ൽ ജീ​​​വ​​​ൻ നി​​​ല​​​നി​​​ൽ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത ഉ​​​ണ്ടാ​​​യി​​​രു​​​ന്നോ, ജീ​​​വ​​​നു​​​ണ്ടാ​​​യി​​​രു​​​ന്നോ, ഇ​​​പ്പോ​​​ഴു​​​ണ്ടോ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ഡ്രാ​​​ഗ​​​ൺ​​​ഫ്ലൈ​​​യി​​​ലെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കും.