യുണൈറ്റഡ് നേഷൻസ്: ഇന്ത്യക്ക് ഒരു വർഷത്തേക്ക് യുഎൻ രക്ഷാസമിതിയിൽ താത്കാലിക അംഗത്വം നൽകുന്നതിന് 55 അംഗ ഏഷ്യ പസിഫിക് ഗ്രൂപ്പിന്റെ പിന്തുണ. പാക്കിസ്ഥാനും ചൈനയും ഉൾപ്പെടുന്ന സംഘമാണ് പിന്തുണ നൽകിയത്. പിന്തുണ ഇന്ത്യക്കു ലഭിച്ചതായി യുഎന്നിലെ ഇന്ത്യൻ അംബാസഡർ സയീദ് അക്ബറുദീൻ ട്വിറ്ററിലൂടെ അറിയിച്ചു. 2021- 22 കാലയളവിലേക്ക് അടുത്തവർഷം ജൂണിലാണു തെരഞ്ഞെടുപ്പ് നടക്കുക. 15 അംഗ രക്ഷാ സമിതിയിൽ അഞ്ചു താത്കാലിക അംഗങ്ങളാണുള്ളത്.