മുംബൈ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസമായ ബ്രയാൻ ലാറയെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2019 ലോകകപ്പ് ക്രിക്കറ്റ് അനുബന്ധ പരിപാടിക്കായി മുംബൈയിൽ എത്തിയതായിരുന്നു ലാറ. ഒരു ഹോട്ടലിൽ പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിനു നെഞ്ചുവേദന അനുഭവപ്പെട്ടത് എന്നാണ് റിപ്പോർട്ട്. തുടർന്ന് 12.30 ഓടെ അദ്ദേഹത്തെ ഗ്ലോബൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അരോഗ്യനിലയിൽ നിലവിൽ കുഴപ്പമില്ലെന്നും വൈകാതെ ഹോട്ടൽ റൂമിലേക്ക് മാറുമെന്നും ലാറ ഇന്നലെ രാത്രിയോടെ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ 400 റണ്‍സിൽ അധികം നേടിയ ഏക താരമാണ് ലാറ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന (501 നോട്ടൗട്ട്) സ്കോറും ലാറയുടെ പേരിലാണ്.
നെഞ്ചുവേദന: ലാറ ആശുപത്രിയിൽ
12:05 AM Jun 26, 2019 | Deepika.com