ബാർമേർ: രാജസ്ഥാനിലെ ബാർമേറിൽ കൂറ്റൻ പന്തൽ തകർന്നുണ്ടായ അപകടത്തിൽ പത്തു പേർ മരിച്ചത് ഷോക്കേറ്റെന്നു കണ്ടെത്തൽ. 15 പേരാണ് അപകടത്തിൽ മരിച്ചത്. നാലു പേർ തലയ്ക്കേറ്റ പരിക്കുമൂലവും ഒരാൾ ആന്തരിക രക്തസ്രാവം മൂലവുമാണു മരിച്ചത്. 24 പേർ ചികിത്സയിലാണ്. രാമ കഥാ പരിപാടിക്കിടെയായിരുന്നു അപകടം.